വിദൂരമാം ചക്രവാളത്തില്‍ ഇന്നും
തിരഞ്ഞു നിന്നെ ഞാന്‍
ഒരു സീമയായ് നിന്നിലലിയാന്‍
എന്‍ മരണമേ...
പകലുകള്‍ ഏറെയും പാതി മയങ്ങിയും...
സന്ധ്യകള്‍ മൂകമായ് ഓടിമറഞ്ഞതും...
പിന്നെയും രാത്രികള്‍ വിരസമായ് തീരനതും...
വേദന ഏറെ സഹിച്ചു ഞാനിങ്ങനെ കാത്തിരുന്നതും ...
നിറഞ്ഞ പുഞ്ഞിരിയാല്‍ മുഖപടമനിഞ്ഞു
നെഞ്ചോടു ചേര്‍ത്ത് താലോലിച്ചും,
നെറുകില്‍ തലോടിയും, എന്‍ പ്രിയ ഗാനം മൂളിയും,
എന്നെ ചിരിപ്പിക്കാന്‍ എത്തിയിരുന്നു ഇന്ന് എന്റെ ഏട്ടന്‍...
ഒരു സ്വപ്ന തേരിലേറി, മറുലോകാതെ ഇടവേളകളില്‍ നിന്നും
കടം കൊണ്ട്....പക്ഷെ..
പാടിയ ഗാനം മുഴുമിപ്പിക്കാതെ ..എന്നെ ഒപ്പം കൂട്ടാതെ ..
മറഞ്ഞു പോയി...ദൂരേയ്ക്ക് ....
ഒരു സ്വര്‍ണ തേരിലേറി വരുവതെന്നു നീ
എന്‍ പ്രിയ മരണമേ...
നീ തന്നെയാശ്രയം ..എന്റെ ബാല്യതിലെയ്ക്കുള്ള ...
ഓര്‍മകളുടെ വസന്ത കാലത്തിലേയ്ക്കുള്ള....
ഈ ഒറ്റപെടലിന്റെ അവസാനതിലെയ്ക്കുള്ള....
എന്റെ പ്രിയ സോദരന്റെ സവിധതിലെയ്ക്കുള്ള ..
യാത്ര രഥം........
സരയു ബാലാ ....
