മൂകം വിമൂകം മനസ്സിന്റെ ഒപ്പം
നടന്നവന്‍ പറയാന്‍ മടിച്ചു നിന്നു
പിന്നെ
നിദ്രയില്‍ പോലും നിന്റെ നിഴലാകാന്‍ കഴിയില്ലെനിക്കെന്നു
പറയാതെ പറഞ്ഞവന്‍ അകന്നു പോയി..
പകുതിക്ക് വച്ച് മുറിഞ്ഞു പോയോര്‍മ്മകള്‍
ശൂന്യം മനസിന്റെ പാതകള്‍ പിന്നെയെന്‍ ദൃഷ്ടി പഥവും..
അകലെ ഒരു ഇല കൂടി പൊഴിഞ്ഞു വീണു ..
നേര്‍ത്തൊരു ശ്വാസമായി എന്നില്‍ നീ ഇങ്ങനെ നിറഞ്ഞു നില്‍ക്കെ
എങ്ങനെ ഞാന്‍ മറക്കും ...
തീജ്വാലകലെന്തിയോരസ്ത്രങ്ങളകും നിന്‍ ഓര്‍മ്മ തന്‍ വേദന....
