Wednesday, April 28, 2010

ente kavitha....

ആര്‍ദ്രം

ഇരുളില്‍ നിലാവ് നീ

പൊഴിയുന്ന മലരില്‍ വിടരും ശലഭമായ് ...

എരിയുന്ന ചൂടില്‍ മഴയായ് പൊഴിഞ്ഞു നീ...

ശിഘരങ്ങള്‍ ഇല്ലാ മരത്തില്‍ പിന്നെ

ഒരു തളിരിന്‍ പ്രതീക്ഷയും നീ നല്‍കി ...

ഗഗനതിന്‍ അതിരുകള്‍

തേടി പറകുമൊരു പക്ഷിക്ക്

തൂവലായ് ചിറകായ് നീ ...

അകതാരില്‍ അലിയുന്ന സ്നേഹത്തിന്‍

മധുകണം പോലെയായ് നീയുമെന്‍

സ്മൃതിയില്‍ പടര്‍ന്നു ...

എന്‍ സിരകളില്‍ പായുന്ന രക്തത്തിന്‍ ഗന്ധത്തെ

ഒരു പൂവിന്‍ സുഗന്ധമായ്‌ മായttiyaതും നീ ...

പ്രിയനേ അറിയ

നീ ഇല്ലെങ്ങില്‍ ഞാന്‍ ഇല്ല.

ജീവന്റെ സ്പന്ദനവും ...

അറിയില്ല സ്നേഹിതാ

എന്തിനു വേണ്ടിയെന്‍ തൊടിയിലെ പൂവുകള്‍ വാടാതെ നില്പൂ...

സരയു ബാലാ ......

No comments:

Post a Comment