Friday, April 29, 2011

nandi suhurthe.....

നന്ദി സുഹ്ര്ത്തെ ….ഒരായിരം നന്ദി  ….

ഒരായിരം നന്ദി സുഹ്ര്ത്തെ …    

ജീവിച്ചിരിക്കെ  തന്നെ നിന്നോട്  
ഞാന്‍ നന്ദി പറയട്ടെ 
മരണം നിന്നെയും എന്നില്‍  നിന്ന് 
അകത്ടുമല്ലോ ……..

ഞാന്‍ ഒറ്റപെട്ട നിമിഷങ്ങളില്‍ 
പറയാതെയും അറിയാതെയും 
നീ എനിക്ക് സാന്ത്വനം ഏകി…
ഞാന്‍ കരഞ്ഞിരുനത്  
നീ കണ്ടിരുന്നുവോ എന്ന്  
എനിക്കറിയില്ല ..
എങ്കിലും നീ  
എനിക്ക് ഒരു ആശ്വാസമായിരുന്നു 

ഒരുപക്ഷെ നിനക്ക് എന്റെ  
ആത്മാവിനെ അറിയില്ലരിക്കാം …
അത് കൊണ്ടാവുമല്ലോ നീ എന്റെ ശരീരത്തിനൊപ്പം  
നശികുനത് …

എന്റെ ഹൃദയം  
ചിരികുംബോളും കരയുംബോളും 
എന്തെ നീ മാത്രം 
നിര്‍വികാരതയോടെ ….

എങ്കിലും എന്നും നീ 
എന്നോടൊപ്പം ഉണ്ടായിരുന്നുവല്ലോ ….
ചിലപ്പോള്‍ മുന്നില്‍ 
ചിലപ്പോള്‍ പിന്നില്‍ 
മറ്റു ചിലപ്പോള്‍ 

നീ  എന്നിലേക്ക്‌  തന്നെ 
ഇഴുകി  ചേര്‍ന്ന് ….



നിഴലേ  
നിന്റെ ശരീരം ഉരുകുന്നത്   
നീ അറിഞ്ഞിരുന്നുവോ ….
 നീയും ജനിച്ചു 
എന്നോടൊപ്പം ജീവിച്ചു 
മരിക്കുന്നു
…..
                                        
ഇവര്‍ നിഴല്‍ കോലങ്ങള്‍ …
കണ്ണുനീരും വേദനയും ഇല്ലാത്ത 
എന്റെ നിഴല്‍ കോലങ്ങള്‍ …                                                                      

സരയു ബാലാ ….









No comments:

Post a Comment